Tuesday , March 10 2026, 5:35 pm

Tag Archives: monsoon

സംസ്ഥാനത്ത് മഴക്കെടുതികളില്‍ 4 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലായി വിവിധ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ജില്ലയിലെ തന്നെ ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്കും മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും …

Read More »

കനത്തമഴ: മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Read More »

24 വരെ മഴ തുടരും; കേരളതീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് 22 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ 23 വരെയു ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിലുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ …

Read More »

കാലവർഷം ദുർബലം, 12 വരെ ശാന്തം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ മാത്രം. അപകട മുന്നറിയിപ്പുകളൊന്നുമില്ല .കണ്ണൂർ , കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലെർട്ട്. മത്സ്യബന്ധനത്തിനും നിരോധനമില്ല .ഈ മാസം 12 വരെ കാലവർഷം ദുർബലമായി തുടരും.

Read More »