തിരുവനന്തപുരം: മൂത്രനാളിയില്‍ 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ സ്വയം കുത്തിക്കയറ്റിയ യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുറോളജി വിഭാഗം ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ യുവാവിനെ രക്ഷിച്ചത്. മൂത്രസഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യം പുറത്തുവന്നിട്ടില്ല. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ച് പുറത്തെടുക്കുകയായിരുന്നു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. …
Read More »കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട് : മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.
Read More »കോഴിക്കോട് മെഡിക്കല്‍ കോളേജ്: കളക്ടറെ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരില്‍ മൈത്ര ആശുപത്രിയില്‍ 10 പേരും, ബോബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒമ്പത് പേരും, ആസ്റ്ററില്‍ രണ്ടുപേരുമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി കോഴിക്കോട് കളക്ടറുമായി …
Read More »മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റ്‌മോർട്ടം ഇന്ന്
കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചിരുന്നു. ഈ …
Read More »