കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ 5 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ …
Read More »മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു
എടവണ്ണ: മലപ്പുറം എടവണ്ണയില്‍ 68 വയസ്സുകാരി ആനയുടെ ചവിട്ടേറ്റ് മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം സ്വദേശിയും ചന്ദ്രന്റെ ഭാര്യയുമായ കല്യാണി (68) ആണ് മരിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. പ്രദേശത്ത് ആന ശല്യമുള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ആനയാണ് കല്യാണിയെ ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Read More »അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ …
Read More »കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡിലാണ് അപകടമുണ്ടായത്. പ്രദേശത്ത് സ്ഥിരമായി അപകടങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള …
Read More »ആരോഗ്യ മന്ത്രിയോട് മുടങ്ങിയ ശമ്പളം ചോദിച്ച കരാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്. സംഘം ചേര്‍ന്ന് ബഹളം വെച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ അനില്‍ രാജിന്റെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തിയിരുന്നു. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന …
Read More »ചാര്‍ജിലിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു: തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു
തിരൂര്‍: ചാര്‍ജ്ജ് ചെയ്യാന്‍ വച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര ഓല മേഞ്ഞതായിരുന്നു. തീപടരുന്നത് കണ്ട ഉടനെ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അപ്പോഴേക്കും വീട്ടില്‍ സൂക്ഷിച്ചിരുന്ന രേഖകളും …
Read More »മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സഹോദരങ്ങള്‍ അറസ്റ്റില്‍
തിരൂര്‍: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 4 സഹോദരങ്ങള്‍ അറസ്റ്റില്‍. സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ പുറത്തൂര്‍ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടേയും മകന്‍ തുഫൈല്‍ (26) ആണ് വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5ന് വാടിക്കലിലാണ് സംഭവം. കേസില്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങള്‍ തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുഫൈലിന്റെ സുഹൃത്തിന് …
Read More »മലപ്പുറത്ത് മാലിന്യ പ്ലാന്റില്‍ വീണ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കില്‍ വീണാണ് അപകടം. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരാള്‍ അസം സ്വദേശിയും മറ്റു രണ്ടുപേര്‍ ബീഹാര്‍ സ്വദേശികളുമാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസ്സം ഉണ്ടായതിനെ …
Read More »മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ സംശയം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍
കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് മൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ പ്രവേശിച്ചു. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. …
Read More »കുഞ്ഞിന് മഞ്ഞപ്പിത്തത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; രോഗം കരളിനെ ബാധിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മഞ്ചേരി: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം കരളിനെയും ബാധിച്ചതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോട്ടക്കല്‍ പുതുപ്പറമ്പ് നോവപ്പടിയിലെ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകന്‍ ഇസന്‍ ഇര്‍ഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. …
Read More »
DeToor reflective wanderings…