Friday , October 31 2025, 4:43 am

Tag Archives: malappuram

തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; നില അതീവ ഗുരുതരം

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വെട്ടം സ്വദേശിയായ 78കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അസുഖം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസം മുന്‍പ് രോഗം ഭേദമായി ആശുപത്രി …

Read More »

മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിനാണ് രോഗബാധ. ഇതില്‍ 7 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More »

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് 13കാരന് ദാരുണാന്ത്യം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരിലുണ്ടായ വാഹനാപകടത്തില്‍ 13കാരന് ദാരുണാന്ത്യം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇസാന്‍ (13) ആണ് മരിച്ചത്. കുട്ടിയുടെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. ദേശീയപാതയില്‍ ആറുവരിപ്പാതയില്‍ നിര്‍ത്തിയിട്ട മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് കാര്‍ ഇടിച്ചുകയറിയത്. ശേഷം സമീപത്തെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: 13കാരന് കൂടി രോഗം സ്ഥിരീകരിച്ചു; ഇന്നലെ മരിച്ച രോഗിയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ചത് സമാന രോഗലക്ഷണങ്ങളോടെ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ …

Read More »

മലപ്പുറത്ത് വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണും മൂന്ന് റൈഫിളും

മലപ്പുറം: എടവണ്ണയില്‍ വന്‍ ആയുധവേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉണ്ണിക്കമ്മദ് എന്ന വയോധികന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കമ്മദിന് ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ട്. ആയുധങ്ങള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഒരു മാസത്തിനിടെ ഇത് ആറാമത്തെ മരണമാണ്. ഗുരുതരമായ കരള്‍ രോഗം ബാധിച്ച വ്യക്തിയായിരുന്നു ഷാജി. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഷാജിക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ 5ാമത്തെ മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് (56) മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലബാര്‍ ജില്ലകളില്‍ മരിച്ചത്. രണ്ടുദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശിയും മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ …

Read More »

നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലി; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പുലിയെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ക്യാമ്പിന് അടുത്ത് നിന്ന് പുലി ഭക്ഷിച്ച് ഉപേക്ഷിച്ച മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം …

Read More »

മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് (21) മരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദേവി നന്ദന. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ …

Read More »