തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. …
Read More »ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ആയുധം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷഭരിതമായി കണ്ണൂര്‍ സര്‍വകലാശാല. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎസ്എഫിന്റെ യുയുസിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘട്ടനമുണ്ടായത്. ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ …
Read More »ജീവനെടുത്ത് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: കണ്ണൂരും കോഴിക്കോടും പ്രതിഷേധം
കോഴിക്കോട്: ജീവനെടുത്തുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്നലെ (ഞായറാഴ്ച) കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ സമാന സംഭവത്തില്‍ ശനിയാഴ്ച ജവാദ് എന്ന വിദ്യാര്‍ത്ഥിക്കും ജീവന്‍ …
Read More »
DeToor reflective wanderings…