Saturday , March 7 2026, 8:48 am

Tag Archives: kpcc

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി

തിരുവനന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് കെപിസിസി. പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേതൃത്വം അന്വേഷിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ …

Read More »

സണ്ണിജോസഫ് പുതിയ കെപിസിസി അധ്യക്ഷന്‍ , അടൂര്‍ പ്രകാശ് യുഡിഎഫ് ചെയര്‍മാന്‍, കെ.സുധാകരൻ പ്രവർത്തക സമിതി ക്ഷണിതാവ്

തിരുവനന്തപുരം : പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം …

Read More »

‘കെ.എസ് കെപിസിസി പ്രസിഡന്റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കോട്ടയം: കെ. സുധാകരനെ അനുകൂലിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍. ”തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ”ധീരമായ നേതൃത്വം”, ”സേവ് കോണ്‍ഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്ളക്‌സ് ബോര്‍ഡുകള്‍ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തും മൂവാറ്റുപുഴ ടൗണ്‍ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി …

Read More »