മാവൂര്‍: കേഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് പുലിയെ കണ്ടതായി യാത്രക്കാരനാണ് അവകാശപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി വിശദ പരിശോധന നടത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. …
Read More »വീട് വാടകയ്‌ക്കെടുത്ത് മറിച്ച് പണയത്തിന് നല്‍കും; ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ കോഴിക്കോട് അറസ്റ്റില്‍
കോഴിക്കോട്: ഉടമയറിയാതെ വാടകയ്‌ക്കെടുത്ത വീടുകള്‍ പണയത്തിന് നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്നു സ്ത്രീകളില്‍ നിന്നായി 29.80 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ട്. 2024 ഏപ്രിലില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത വീട് …
Read More »കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിയിരുന്ന കട അടിച്ചുതകര്‍ത്തു
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവന്ന കട അടിച്ചു തകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് നശിപ്പിച്ചത്. ഇന്നലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കുട്ടികള്‍ വിവരമറിയുന്നത്. തുടര്‍ന്ന പോലീസില്‍ പരാതിപ്പെടുകയും വീണ്ടും കട പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണ എന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് ബീച്ചില്‍ കടയിട്ട് നല്‍കിയിരുന്നത്. കട നശിപ്പിച്ചത് ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read More »ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: നാദാപുരത്ത് ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചികിത്സയ്‌ക്കെത്തിയപ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്ന്
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൂന്ന് ആഴ്ചയായി ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് ചികിത്സയിലാണ്. കുട്ടിയുടെ വീട്ടിലെ കിണര്‍ സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. അതേസമയം അന്നശ്ശേരി …
Read More »കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ള രണ്ടുപേരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും
കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ …
Read More »മുറ്റമടിക്കുമ്പോള്‍ വൈദ്യുത ലൈന്‍ മുറ്റത്തേക്ക് പൊട്ടിവീണു; വടകരയില്‍ 53കാരി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: മുറ്റമടിക്കുന്നതിനിടെ വൈദ്യുത ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് ഷോക്കേറ്റ് 53കാരിക്ക് ദാരുണാന്ത്യം. തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ മരക്കൊമ്പിനൊപ്പം വൈദ്യുതി ലൈനും മുറ്റത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മരകൊമ്പില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »താമരശ്ശേരിയില്‍ പനിബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവം: ചികിത്സ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയില്‍ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും …
Read More »കൊയിലാണ്ടിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ പാലത്തിന്റെ ഭാഗം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണഅ തോരായികടവ് പാലം. നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ കിഫ്ബി മുഖേനയാണ് പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. 23.82 കോടിയാണ് ചിലവ്. 265 മീറ്റര്‍ നീളവും 12 മീറ്റര്‍ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട് 70 വോട്ടര്‍മാര്‍ ‘താമസിച്ച’ കെട്ടിടം നിലവിലില്ല
കോഴിക്കോട്: കോര്‍പറേഷന്‍ 62ാം നമ്പര്‍ വെള്ളയില്‍ വാര്‍ഡിലെ 1629 എന്ന വീട്ടുനമ്പറില്‍, പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കെട്ടിടം കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1629 എന്ന നമ്പറില്‍ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ ഇത്തരമൊരു കെട്ടിടം ഇപ്പോള്‍ പ്രദേശത്ത് ഇല്ല. മാസങ്ങള്‍ക്കു മുന്‍പ് പരിഷ്‌കരിച്ച കോര്‍പറേഷന്റെ നികുതി അസസ്‌മെന്റ് രേഖകളില്‍ ഈ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തില്‍ നമ്പര്‍ ഒഴിവാക്കാറുള്ളത്. അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറില്‍ എഴുപതിലേറെ …
Read More »
DeToor reflective wanderings…