രാമനാട്ടുകര: സഹപാഠിയുടെ വീടിന് വെളിച്ചമെത്തിക്കാന്‍ സ്‌ക്രാപ് ചലഞ്ചിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാടൊന്നിച്ചു. 2 മണിക്കൂറിനുള്ളില്‍ 36000 രൂപയുടെ സ്‌ക്രാപുകളാണ് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത്. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. എന്‍എസ്എസ് ആവിഷ്‌കരിച്ച ഭവനം പദ്ധതിയുടെ ഭാഗമായാണ് സ്‌ക്രാപ് ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്തി ചിരട്ട, ന്യൂസ് പേപ്പര്‍, നോട്ട്ബുക്ക്, പാത്രങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു. പദ്ധതിയെ കുറിച്ചറിഞ്ഞ നാട്ടുകാര്‍ കുട്ടികളോടൊപ്പം ഒത്തൊരുമിച്ചു. …
Read More »കക്കോടിയില്‍ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; സാമ്പത്തിക ബാധ്യതമൂലം യൂട്യൂബ് നോക്കി മോഷണം പഠിച്ചെന്ന് പ്രതി
കോഴിക്കോട്: കക്കോടി പ്രദേശത്ത് അടുത്തിടെയുണ്ടായ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍. പറമ്പില്‍ ബസാറില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലടക്കം പ്രതിയായ പാറക്കുളം സ്വദേശി അഖിലാണ്(32) പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുറ്റിവയലില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂര്‍, എലത്തൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ പതിനഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി അഖില്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കടുത്ത സാമ്പത്തിക …
Read More »കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 10ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസിന്റെ ഡ്രൈവറെ പുറത്തെത്തിച്ചത്. ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസ് ടിപ്പര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കോരപ്പുഴ പാലത്തിലെ ഇറക്കത്തില്‍ വച്ചാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ …
Read More »പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64) പോക്‌സോ നിയമപ്രകാരം നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.
Read More »പാവങ്ങാട് ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരി താഴെവീണു; യാത്രക്കാര്‍ ചങ്ങല വലിച്ച് യുവതിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: പാവങ്ങാട് സ്റ്റേഷനു സമീപം മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ നിന്ന് വീണ് 19കാരിക്ക് പരിക്ക്. എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടം. അപകടമുണ്ടായ ഉടനെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ട്രെയിന്‍ 21 മിനിറ്റോളം വൈകിയതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Read More »കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിത സമരത്തിലേക്ക്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികൾക്കനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുമ്പിലാകും സമരം. പ്രതികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് അതിജീവിതയുടെ ആരോപണം. ട്രൈബ്യൂണലിന് മുന്നില്‍ പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞു. തന്നെ സഹായിച്ചതിന്റെ …
Read More »ഫോറന്‍സിക് വിദഗ്ദ ഡോ.ഷേര്‍ളി വാസു അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച ശേഷം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ.ഷേര്‍ളി …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം …
Read More »നാദാപുരത്ത് കുറുക്കന്റെ കടിയേറ്റ് വയോധികന്‍ ചികിത്സയില്‍
കോഴിക്കോട്: നാദാപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ചിയ്യൂര്‍ സ്വദേശി തയ്യില്‍ ശ്രീധരനാണ് വീടിനു സമീപത്തെ റോഡില്‍ വച്ച് കുറുക്കന്റെ കടിയേറ്റത് കഴുത്തിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read More »കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പോലീസ്
കോഴിക്കോട്: നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് വടയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ റമീസിനെ കക്കാടംപൊയിലില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റമീസിനെ തട്ടിക്കൊണ്ടു പോയ നാലുപേരും അവര്‍ക്ക് സഹായം ചെയ്ത നാലുപേരുമാണ് പോലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകുന്നത് …
Read More »
DeToor reflective wanderings…