Thursday , July 31 2025, 12:44 am

Tag Archives: kollam

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി നേരത്തേ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. 5 ലക്ഷം രൂപ കൂടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി കൈമാറും. നേരത്തേ പൊതുവിദ്യഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ അടിയന്തിര …

Read More »

തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ദേവിക്ക് ചാര്‍ത്തി; പരവൂരില്‍ ശാന്തിക്കാരന്‍ അറസ്റ്റില്‍

കൊല്ലം: പരവൂര്‍ പെരുമ്പുഴ യക്ഷിക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശി ഈശ്വരന്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്. തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടമാണ് ദേവിക്ക് ചാര്‍ത്തിയത്. 20 പവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയതെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.  

Read More »

കടല്‍ക്ഷോഭം: മത്സ്യ ബന്ധന വള്ളം പുലിമൂട്ടില്‍ ഇടിച്ചു തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിന് സമീപം ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ചു തകര്‍ന്നുള്ള അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടലില്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. രജിത്ത് (40), രാജീവ് (44), ഷണ്‍മുഖന്‍ (46), സുജിത്ത് (42), അഖില്‍ (24), അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവര്‍ …

Read More »

കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപത്ത് നിന്ന് ജനങ്ങളെ മാറ്റി

കൊല്ലം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ ത്രീയില്‍ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകലാണ് കണ്ടെത്തിയത്. കണ്ടെയ്നറുകൾ അടിഞ്ഞത് ജനവാസ മേഖലയ്ക്ക് സമീപമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നീണ്ടകര പരിമണത്തും ശക്തികുളങ്ങരയിലുമായി മൂന്ന് കണ്ടെയ്നറുകൾ വീതം കാണപ്പെട്ടു. ഒരു കണ്ടെയ്നർ കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഇത് കടൽഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകള്‍ കണ്ടെത്തി …

Read More »

പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം

കൊല്ലം: കൊല്ലത്ത് പലഹാരം ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ ഉപയോഗിച്ച സംഭവത്തിൽ നടപടി വൈകുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫുഡ്‌ ആൻഡ് സേഫ്റ്റി വിഭാഗം ഭക്ഷണ സാമ്പിൾ ശേഖരിച്ചിട്ടില്ല. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നൗഷീറാണ് എണ്ണയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത്.നൗഷീറിനെതിരെ കോർപറേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയമായ കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. കട പൂട്ടിച്ചുകൊണ്ടുള്ള നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം …

Read More »