തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1,435 ആയി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് കൃത്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നതിനാലാണ് കേസുകൾ ഉയരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ …
Read More »അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നേരത്തെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത …
Read More »കേരളത്തില്‍ 1000 കടന്ന് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1147 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ഗോരികള്‍ ഉള്ളതും കേരളത്തിലാണ്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം …
Read More »ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മരിച്ചത് 27 പേരാണ്. കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കേരള …
Read More »കനത്തമഴ; ട്രെയ്‌നുകള്‍ വൈകി ഓടുന്നു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ പൊട്ടിവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയ്‌നുകള്‍ വൈകി ഓടുന്നു.വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂര്‍ വൈകി ഓടുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. മൈസൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി …
Read More »മഴ കനക്കുന്നു; സംസ്ഥാനത്തെ ആറ് നദികളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ ആറ് ജില്ലകളിലെ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട്ടെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, പത്തനംതിട്ട …
Read More »പെരുമഴ: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശത്ത് …
Read More »മഴ കനക്കും: എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം …
Read More »ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു; കേരളത്തില്‍ അഞ്ച് ദിവസം കനത്തമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം രാവിലെ 10 മണിക്ക് പുറത്തിറക്കിയ …
Read More »മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലേര്‍ട്ടാണ്. അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് …
Read More »
DeToor reflective wanderings…