Friday , October 31 2025, 4:49 am

Tag Archives: kerala

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരുതവണ കൂടി പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ …

Read More »

ജനപ്രതിനിധികളുടെ ശമ്പള വര്‍ധന ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല

തിരുവനന്തപുരം: മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ശമ്പള വര്‍ധന ബില്‍ ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചേക്കില്ല. മന്ത്രിസഭ യോഗത്തില്‍ ശമ്പള വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ പിന്നോട്ടടിച്ചത്. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ അടങ്ങിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. 35 ശതമാനം വര്‍ധനവാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ശമ്പള …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പുതിയ ഇരിപ്പിടം; സഭ സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ഇരിപ്പിടം. നടപടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. സഭയില്‍ വരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: രാജ്യത്ത് കൂടുതല്‍ കേസുകള്‍ കേരളത്തില്‍; രോഗബാധ വീട്ടിനുള്ളില്‍ നിന്നും

തിരുവനന്തപുരം: രാജ്യത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. രോഗബാധമൂലമുള്ള മരണനിരക്ക് ആഗോള തലത്തില്‍ 97 ശതമാനമാണെങ്കിലും കേരളത്തില്‍ മരണനിരക്ക് 24 ശതമാനം മാത്രമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളില്‍ ഈ മരണങ്ങള്‍ രോഗബാധമൂലമാണോ എന്ന് സംശയിക്കുന്നു എന്ന് മാത്രമാണുള്ളത്. രോഗത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം പാളുന്നു എന്നതിന്റെ സൂചനകളാണ് വര്‍ദ്ധിച്ചു വരുന്ന കേസുകള്‍. 1971 …

Read More »

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങി സര്‍ക്കാര്‍; കൊച്ചിയോ കോഴിക്കോടോ വേദിയായേക്കും

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടോ കൊച്ചിയോ വേദിയായി 1500 ഓളം പ്രതിനിധികളെ പങ്കെടുപ്പിക്കുന്ന വലിയ പരിപാടി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാകും പരിപാടി നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുക. ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വേദിയായി ഇതിനെ മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന …

Read More »

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാന പദവി കേരളത്തിന്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. 14നും 60നും പ്രായമുള്ള 99 ശതമാനം ആളുകളും സംസ്ഥാനത്ത് ഡിജിറ്റല്‍ സാക്ഷരത നേടി എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. 2022ല്‍ ഡിജി കേരളം എന്ന പേരിലാണ് സാക്ഷരതാ യജ്ഞം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡിജിറ്റല്‍ സാക്ഷരരല്ലാത്ത 14 വയസ്സിന് മുകളിലുള്ളവരുടെ വിവര ശേഖരണം …

Read More »

സാനു മാഷിന് വിടചൊല്ലി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കൊച്ചി: എഴുത്തുകാരനും വാഗ്മിയും ചിന്തകനുമായ എം.കെ സാനുവിന് വിടചൊല്ലി കേരളം. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇന്നലെ വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ സാനു മാഷ് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമുണ്ടായ …

Read More »

എന്‍ഡിപിഎസ് കേസുകളില്‍ 80 ശതമാനവും യുവാക്കളും വിദ്യാര്‍ത്ഥികളും; കുട്ടിക്കുറ്റവാളികള്‍ 1822

തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികളാകുന്നതില്‍ 80 ശതമാനവും യുവാക്കളും കുട്ടികളുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എക്‌സൈസ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളും കൂടുതലാണ്. വിവിധ എക്‌സൈസ് സ്‌റ്റേഷനുകളിലായി 1822 കുട്ടികള്‍ക്കെതിരെയാണ് മയക്കുമരുന്ന് കേസുകളുളളത്. കേസുകളില്‍ കുട്ടികള്‍ അകപ്പെട്ടാല്‍ ചെറിയ കേസുകളില്‍ പലപ്പോഴും കേസുകള്‍ എടുക്കാറില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്കോ കൗണ്‍സിലിങിനോ വിടാറും …

Read More »

“വേട്ടയാടുന്നു, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്.  അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി ഇന്നു തന്നെ  ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ കുട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ …

Read More »

സംസ്ഥാനത്ത് മഴക്കെടുതികളില്‍ 4 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലായി വിവിധ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ജില്ലയിലെ തന്നെ ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്കും മൂന്നാറില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും …

Read More »