കണ്ണൂര്‍: ഒന്‍പതാം ക്ലാസ് പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ വിദ്യാര്‍ത്ഥി വരച്ച ചിത്രങ്ങളും പേരുകളും അന്വേഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരുകള്‍ എഴുതി വച്ചത്. സാമൂഹ്യ ശാസ്ത്രം ചോദ്യക്കടലാസിലാണ് വിദ്യാര്‍ത്ഥി ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്, ഹൂതി, ഹമാസ്, മൊസാദ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളുടെ പേരുകളെഴുതിയത്. മൊസാദ് എന്നെഴുതിയതിന്റെ ചുവട്ടില്‍ …
Read More »മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി
കണ്ണൂര്‍: മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്ത് പോത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് മാറി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോത്തിനെ തിരികെ കാട്ടിലേക്ക് വിടാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്ത് വനപ്രദേശമില്ലാത്തത് പ്രതിസന്ധിയായിരുന്നു. തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ …
Read More »കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചു കഴിച്ച യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: നിയമവിരുദ്ധമായി പെരുമ്പാമ്പിനെ പിടികൂടി കറിവച്ചു കഴിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37), ഉറുമ്പില്‍ യു.പ്രമോദ് (40) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More »കണ്ണൂരില്‍ വീട്ടില്‍ ഉഗ്ര സ്‌ഫോടനം: ഒരാള്‍ മരിച്ചു; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് എന്നയാളാണ് മരിച്ചതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും സംശയമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സ്‌ഫോടനത്തില്‍ ചുറ്റുപാടുമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ …
Read More »നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി കോടതി. കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടന്നതെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും. ‘അന്വേഷണം പൂര്‍ണമല്ല. ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു അന്വേഷണം നടന്നത്’, തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം …
Read More »കുവൈത്ത് വ്യാജ മദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും; കൂടുതല്‍ മലയാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് സൂചന
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ആണ് മരിച്ചത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അതേസമയം മരിച്ചവരില്‍ അഞ്ച് മലയാളികളുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള …
Read More »ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി ജയിലിന്റെ മുന്‍പില്‍ കൂടെ പോയി; വീഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്‍പില്‍ കൂടെ രണ്ടുതവണ നടന്നുപോയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരും കണ്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ജയില്‍ചാടിയ ഗോവിന്ദച്ചാമി ആദ്യം പോയത് കാസര്‍ഗോഡ് ഭാഗത്തേക്കാണ്. 5.55 സമയത്തായിരുന്നു ഇത്. പിന്നീട് തിരിച്ചുവന്ന് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജയിലിന്റെ മുന്‍പില്‍ കൂടെ നടന്നുപോകുന്നതും കാണാം. 6മണിക്ക് ജയിലിന്റെ …
Read More »ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് വകുപ്പിന് മാനക്കേടുണ്ടാക്കി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. നേരത്തേ കണ്ണൂര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സത്താര്‍. ആ സമയത്തെ കണ്ണൂരിലെ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.
Read More »ഉറുമ്പ് അരികൂട്ടും പോലെ ഓരോന്നായി സംഭരിച്ചു; ഗോവിന്ദച്ചാമിയുടേത് 3വര്‍ഷത്തെ പ്ലാനിങ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത് മൂന്നുവര്‍ഷത്തെ പ്ലാനിങിനു ശേഷമെന്ന് പോലീസ്. ഉറുമ്പ് അരി കൂട്ടിവെക്കുംപോലെ ഓരോരോ സാധനങ്ങള്‍ പല സമയത്തായി സെല്ലില്‍ അയാള്‍ സംഭരിച്ചുകൂട്ടി. സെല്ലിന്റെ അഴികള്‍ അറുക്കാനുള്ള ഉപകരണങ്ങള്‍ ഓരോന്നായി സംഘടിപ്പിച്ചു. സെല്ലില്‍ എലിശല്യമെന്ന് പറഞ്ഞ് അഴികള്‍ക്കിടയില്‍ തുണിതിരുകാനുള്ള അനുവാദം നേടി. അങ്ങനെ ഓരോന്നും പ്ലാന്‍ ചെയ്ത് ഒടുവില്‍ 25ാം തിയ്യതി പുലര്‍ച്ചെ ഒരുമണിയോടെ ജയില്‍ചാടി. പീഡനക്കേസില്‍ ജയിലിലായപ്പോള്‍ പലരും ചോദിച്ച ഒരു …
Read More »ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന്
കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്. റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. പോലീസ് വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലേയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ മനസ്സിലാക്കിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ …
Read More »
DeToor reflective wanderings…