തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരാന്‍ താത്പര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടും. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ട. പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തോട് താന്‍ യോചിക്കുന്നില്ല. അന്‍വര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന അഭിപ്രായത്തോട് യോചിപ്പില്ല,’ കെ. സുധാകരന്‍ പറഞ്ഞു. അന്‍വറിനെ യു.ഡി.എഫ് …
Read More »