Thursday , July 31 2025, 11:15 am

Tag Archives: isro

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തും; ‘നൈസാര്‍’ ഉപഗ്രഹ വിക്ഷേപണം വിജയം

ചെന്നൈ: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ച ‘നൈസാര്‍’ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകീട്ട് 5.40നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വി – എഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നത്. പ്രതികൂല കാലാവസ്ഥയില്‍ പോലും പ്രവര്‍ത്തിക്കാന്‍ നൈസാര്‍ സാറ്റലൈറ്റിനാകും. മാത്രമല്ല പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും. ഇതോടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സുനാമി, ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം, വനനശീകരണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് …

Read More »

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More »