Thursday , March 5 2026, 4:00 pm

Tag Archives: independence day

ഓഗസ്റ്റ് 14 ‘വിഭജന ഭീകരതാ ദിന’മായി ആചരിക്കണം: സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ച് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ 2021 മുതല്‍ വിഭജന ഭീകരതാ ദിനം ആചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുജിസിയും സമാന …

Read More »

ഫ്രീഡം സെയിലു’മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ 1279 രൂപ മുതല്‍

കൊച്ചി: 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നത് 1279 രൂപ നിരക്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ 4279 രൂപ നിരക്കിലുമാണ് തുടങ്ങുന്നത്. ഫ്രീഡം സെയിലിലൂടെ 50 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുന്നത്. ഓഫറുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 …

Read More »