Thursday , July 31 2025, 5:30 am

Tag Archives: idukki

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മതമ്പയിലെ കൊണ്ടോട്ടി എസ്‌റ്റേറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമന് (64) ആണ് മരിച്ചത്. തോട്ടത്തില്‍ ടാപ്പിങിനെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം പുരുഷോത്തമനേയും മകനേയും ആക്രമിക്കുകയായിരുന്നു. ഇവര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വച്ചാണ് അപകടം. മകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമന്‍ ആനക്കൂട്ടത്തിന്റെ ഇടയില്‍ അകപ്പെടുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More »

കനത്തമഴ: മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Read More »

ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ജീവിതാവസാനം വരെ ജീവപര്യന്തം

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. 2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് …

Read More »