Thursday , July 31 2025, 11:11 am

Tag Archives: HIGHCOURT

തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഹൈക്കോടതി

കൊച്ചി: വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിലും പേവിഷ ബാധ മരണങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരവധിപ്പേര്‍ക്കാണ് തെരുവുനായ ആക്രമണമേല്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച കോടതി സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹരജികള്‍ പരിഗണിക്കവേയാണ് കോടതി രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായേ തീരൂ, കുട്ടികള്‍ ഉള്‍പ്പെടെയാണ് ആക്രമണത്തിനിരയാകുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സി.എസ് ഡയസ് ആണ് കേസ് പരിഗണിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് …

Read More »

മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതിപ്പട്ടികയിലുണ്ടായിരുന്ന 12 പേരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി

മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം …

Read More »

ജാനകി എന്ന പേര് എങ്ങനെ നിയമവിരുദ്ധമാകും; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി

കൊച്ചി: ജാനകിയെന്ന പേര് എങ്ങനെ നിയമവിരുദ്ധമാകുമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി. സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയിലെ ജാനകിയെന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലാണെന്ന് ഹൈക്കോടതി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് …

Read More »

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ആകാമെന്നാണ് കോടതി ഉത്തരവിട്ടത്. അഡ്മിഷന് വേണ്ടി ഇവരെ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഹൈക്കോടതി …

Read More »

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; പകരം രക്ഷിതാക്കളെന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന്‍ എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ കോര്‍പറേഷന് ട്രാന്‍സ്‌ജെന്‍ഡര്‍ …

Read More »

പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതി ഇടപെടല്‍! 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണം, 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല

തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹങ്ങളെ കടത്തിവിടണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ.ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി …

Read More »