തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലെ നൂതന ആശയങ്ങള്‍ കണ്ടെത്തി അവ യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. വിദ്യാര്‍ഥികള്‍ക്ക് പരസ്പരം അറിവുപങ്കിടാനും പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനും എല്ലാ ജില്ലകളിലും ‘ഫ്രീഡം സ്‌ക്വയര്‍’ കള്‍ നിര്‍മിക്കാനാണ് പദ്ധതി. പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ഈ ഹൈടെക് ഹബ്ബുകളിലുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ നല്ലൊരു ആശയം കയ്യിലുണ്ടെങ്കില്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്. പരസ്പരമുള്ള ഗവേഷണങ്ങള്‍, ഹാക്കത്തണുകള്‍, ശില്‍പശാലകള്‍, വ്യവസായ പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഈ ഹബ്ബുകളിലുണ്ടാകും. …
Read More »
DeToor reflective wanderings…