കോഴിക്കോട്: മത്സ്യസമ്പത്തിന്റെ കുറവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കോഴിക്കോട് ജില്ല മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രഥമ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറിയും, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലറുമായ എസ്.കെ. അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രഡ്ജിങ് നടത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം പ്രസ്താവിച്ചു. …
Read More »