Friday , March 13 2026, 1:13 am

Tag Archives: Elephant

ചേകാടി സ്‌കൂളില്‍ വന്ന കുട്ടിയാനക്ക് പേരിട്ടു-ചാമുണ്ഡി

നാഗർഹോള: ചേകാടി ഗവ.എൽ.പി സ്കൂൾ വിട്ട് കബനി കടന്ന് കർണ്ണാടകയിലെ കടഗദ്ദ വനഗ്രാമത്തിലെത്തിയ മൂന്ന് മാസം പ്രായമുളള കാട്ടാനക്കുട്ടിക്ക് പേരിട്ടു – ചാമുണ്ഡി. നാഗർഹോള കടുവാ സങ്കേതത്തിന്റെ ഭാഗമായ വെളള റേഞ്ചിലെ ആനക്യാമ്പിൽ കളിച്ചും രസിച്ചും അങ്ങനെ കഴിയുകയാണ് കുട്ടിയാന. നിലവിൽ ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും അധികൃതർക്ക് ഉൽക്കണ്ഠയുണ്ട്. വെറും ആട്ടിൻപാല് കുടിച്ച് കൊണ്ട് മാത്രം ജീവൻ നിലനിർത്താൻ പറ്റുമോ എന്ന്. അമ്മപ്പാല് കുടിക്കേണ്ട സമയത്താണ് ആട്ടിൻപാല് നൽകി ആനയുടെ ജീവൻ …

Read More »

മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ 68 വയസ്സുകാരി ആനയുടെ ചവിട്ടേറ്റ് മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം സ്വദേശിയും ചന്ദ്രന്റെ ഭാര്യയുമായ കല്യാണി (68) ആണ് മരിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. പ്രദേശത്ത് ആന ശല്യമുള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ആനയാണ് കല്യാണിയെ ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Read More »

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ താമസിക്കുന്ന മണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ന്യൂ ഹോപ്പിലെ ഏലത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യവേ മണിയെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നു. കൂടെയുള്ളയാൾ ഓടി രക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. 20 ദിവസത്തിലേറെയായി പ്രദേശത്ത് മണിയെ ആക്രമിച്ച ആനയുടെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ …

Read More »

അട്ടപ്പാടിയില്‍ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം …

Read More »

ഗൂഡല്ലൂരിൽ വീടുകൾക്ക് മുകളിൽ കയറി ആന 

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ നെലാക്കോട്ട ടൗണിൽ ഇറങ്ങിയ കൊമ്പൻ വീടുകൾക്ക് മുകളിലേക്ക് കയറി. വീടുകളുടെ ടെറസിന് മുകളിലൂടെ നീങ്ങിയ ആന പ്രദേശത്ത് ഏറെ നേരം ഭീതി പരത്തി. വ്യാപക നാശവുമുണ്ടാക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഒരു വീടിൻറെ ശുചിമുറി തകർത്താണ് ആന ടെറസിലേക്ക് കയറിയത്. തിരികെ ഇറങ്ങാനാവാതെ പിന്നീട് പടിക്കെട്ടിലൂടെ ഇറങ്ങി വിലങ്ങൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗൂഡല്ലൂർ-പാട്ടവയൽ-സുൽത്താൻബത്തേരി സംസ്ഥാനപാതയിൽ ഗാഡികുന്ന് ഷൗക്കത്തിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ഗൂഡല്ലൂർ …

Read More »