Thursday , July 31 2025, 9:56 am

Tag Archives: congress

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.

Read More »

നിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിൽ സ‍ഞ്ചരിച്ച വാഹനം പരിശോധിച്ചതിന് പിന്നാലെ വാക്ക് തർക്കം

മലപ്പുറം: പാലക്കാട്ടെ പെട്ടി വിവാദത്തിന് സമാനമായി നിലമ്പൂരിലും ചർച്ചയായി പെട്ടി പരിശോധന. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതാണ് വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിലെ വടപുറത്തായിരുന്നു വാഹന പരിശോധന നടന്നത്. വാഹന പരിശോധനക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് കയർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്നും രാഹുൽ പറഞ്ഞു. …

Read More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നു. 1981-1992 കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവില്‍ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവില്‍ കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി …

Read More »

അൻവർ – കോൺഗ്രസ് ധാരണ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു. തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം …

Read More »