Saturday , October 4 2025, 3:27 am

Tag Archives: Amoebic encephalitis

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രതീഷ് (45) ആണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. താമരശ്ശേരി സ്വദേശിയായ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു. മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ചികിത്സയിലുള്ളത് 18 പേര്‍; ശനിയും ഞായറും ജനകീയ ക്യാംപെയ്ന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ഈ മാസം 30, 31 തിയ്യതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നു ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗബാധ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് 18 പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട്, …

Read More »

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ 5 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: താമരശ്ശേരിയില്‍ മരിച്ച കുട്ടിയുടെ സഹോദരനും രോഗബാധ

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചു. ഏഴ് വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിയായ 9 വയസ്സുള്ള അനയ രോഗം ബാധിച്ച് മരിച്ചത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 5 പേരാണ് അസുഖം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശികളായ രണ്ടുപേരും കോഴിക്കോട് സ്വദേശികളായ മൂന്നുപേരുമാണ് …

Read More »

അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇതിൽ മൂന്നു മാസം പ്രായമായ കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ …

Read More »

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരനും സമാന രോഗലക്ഷണം

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9കാരിയുടെ സഹോദരനും രോഗലക്ഷണം. ഏഴ് വയസ്സുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പനിയും ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിലാണ്. ഓമശ്ശേരിയിലെ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്ന്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൂന്ന് ആഴ്ചയായി ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് ചികിത്സയിലാണ്. കുട്ടിയുടെ വീട്ടിലെ കിണര്‍ സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. അതേസമയം അന്നശ്ശേരി …

Read More »

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ള രണ്ടുപേരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും

കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ …

Read More »

താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒന്‍പതുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് രാസ പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തിയത്. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) വ്യാഴാഴ്ചയാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കുട്ടിയെ ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം …

Read More »