ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …
Read More »അപകടമരണങ്ങൾ ഒഴിയാതെ അരൂർ ; വിറങ്ങലിച്ച് നാട്ടുകാർ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവർ അമ്പതോളമാകുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളി കവലക്കു സമീപം സൈക്കിൾ യാത്രികൻ കണ്ടൈനർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ പടിഞ്ഞാറെ കണ്ടേക്കാട് സേവ്യറാണ് (77) മരിച്ചത്.എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടാണ് സേവ്യർ മരിച്ചത്. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങളെ നിർമാണം നടക്കുന്ന ദേശീയപാതയിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനോ നിയന്ത്രിക്കാനോ സംവിധാനങ്ങൾ ഇല്ലാത്തത് …
Read More »