സൂപ്പര്‍ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം 19 വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലേക്ക്. ജൂണ്‍ 27നാണ് ചിത്രത്തിന്റെ ആഗോളതല റിലീസ്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം.
നീണ്ട ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് ജെ.എസ്.കെ. സുരേഷ് ഗോപിയുടെ മകന്‍ മാധവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Comments
DeToor reflective wanderings…