വൈക്കം: ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ കയറ്റിവന്ന ഗുഡ്‌സ് ട്രെയിനില്‍ അതിക്രമിച്ചു കടന്നപ്പോള്‍ ഇലക്ട്രിക് ലൈനില്‍ മുട്ടിയാണ് അപകടമുണ്ടായത്. കടുത്തുരുത്തി ഗവ.പോളി ടെക്‌നിക്കില്‍ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അദ്വൈത് (17)നാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഒ.എച്ച്.ഇ ലൈനില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് ശരീരത്തിലും വസ്ത്രത്തിലും തീപിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ തല്ലിക്കെടുത്തിയാണ് അദ്വൈതിനെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments