Wednesday , July 30 2025, 5:43 pm

മന്ത്രി തോറ്റു , ഇടത് മുന്നണി കൺവീനർ ഗോളടിച്ചു

ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് കെ.എസ് ആർ ടി സിയിൽ ഡൈസ്  നോൺ പ്രഖ്യാപിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ ഭീഷണി വെറുതെയായി. പണിമുടക്ക് ദിവസം കാണാമെന്ന് വെല്ലുവിളിച്ച ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ ആദ്യ റൗണ്ടിൽ തന്നെ ജയിച്ചു. മന്ത്രിയുടെ ജില്ലയിലടക്കം കെ. എസ് ആർ ടി.സി ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. നിരത്തിലിറക്കാൻ ശ്രമിച്ച ‘ കരിങ്കാലി’ കളെ സമരാനുകൂലികൾ അടിച്ചൊതുക്കി. സംസ്ഥാനമെമ്പാടും തോറ്റ ജനം വീട്ടിലിരിക്കയാണ്. രണ്ടും കൽപ്പിച്ചിറങ്ങിയ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. ഇരു ചക്രക്കാരും. കേരളത്തിലങ്ങിനെ പെട്ടികടക്കാരൻ വരെ ഇന്നേക്ക് ട്രേഡ് യൂണിയൻ അംഗമായി. ബിജെപി അനുകൂല ബി.എം.എസ് പണിമുടക്കാതെ തന്നെ പണിയെടുക്കുന്നുമില്ല .

Comments