സ്വകാര്യ ബസ് സമരം , പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ,മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം . കേരളം ഇന്നും നാളെയുമെല്ലാം പ്രക്ഷോഭവും പണിമുടക്കും ആസ്വദിക്കും . ബസ് പണിമുടക്കി തുടങ്ങി കഴിഞ്ഞു. ബസ് ഉടമകളുടെ അവശ്യങ്ങളിൽ പറയാനിനി ഒന്നുമില്ല ബാക്കി .ടിക്കറ്റ് നിരക്ക് വർധന, പെർമിറ്റ് പുതുക്കൽ, മോട്ടോർ വാഹന വകുപ്പ് പരിശോധന പാടില്ല, പിഴപാടില്ല, ജി പി എസു സ്പീഡ് ഗവർണറും പാടില്ല. കേന്ദ്ര നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയൻ സമരം അർധരാത്രി തുടങ്ങുന്നത്. ആ നിപ്പയെ പിടിച്ചു കെട്ടാനുള്ള തിരക്കിലാണെന്ന് ആരോഗ്യ മന്ത്രി പറയുന്നു . എന്നാൽ, രാജി കൊടുത്തിട്ട് മതി ബാക്കി പണിയെന്ന് പറഞ്ഞാണ് ദിവസങ്ങളായി പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്
Comments