Saturday , October 4 2025, 8:20 am

സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് അറിയിച്ചത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടറുകള്‍ സജ്ജീകരിക്കുക.

ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഒ.പി രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡോക്ടറെ കാണാനുള്ള സൗകര്യമാണിത്. അതേസമയം ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭിക്കാത്തവരില്‍ കൂടുതല്‍ വയോജനങ്ങളാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ പദ്ധതി തുടങ്ങാന്‍ വകുപ്പിനെ ചിന്തിപ്പിച്ചത്.

Comments