കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. 35 കേസുകളാണ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
21 കേസുകൾ അവസാനിച്ചതായി അന്വേഷണ സംഘം ഇതിനോടകം റിപ്പോർട്ട് നൽകിയതാണ്. ബാക്കി കേസുകളെല്ലാം ഈ മാസം തന്നെ അവസാനിപ്പിക്കാനാണ് തീരുമാനം.
മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. കോടതി മുഖേന മൊഴി നൽകിവർക്ക് നോട്ടീസ് അയചെങ്കിലും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നാണ് നടികൾ അറിയിച്ചത്.
ഒരുപാട് നിയമപോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഭാഗങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ എന്നീ നടന്മാരുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പല നടിമാരും കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിക്കുകയായിരുന്നു.
DeToor reflective wanderings…