Saturday , October 4 2025, 3:31 am

20രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി വ്യാപിപ്പിക്കാന്‍ റെയില്‍വേ

ചെന്നൈ: യാത്രക്കാര്‍ക്ക് അമിത നിരക്കിലല്ലാതെ ഭക്ഷണം നല്‍കുന്ന ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവയാണ് സ്റ്റേഷനുകളില്‍ വിതരണം ചെയ്യുക. ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്റ്റ്’ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ‘ജനതാ ഖാന’ പദ്ധതി അവതരിപ്പിച്ചത്.

സ്‌റ്റേഷനുകളിലെ പ്രത്യേക സ്റ്റാളുകള്‍ വഴിയാണ് ഭക്ഷണ വിതരണം. നിലവില്‍ തിരഞ്ഞെടുത്ത 27 സ്റ്റേഷനുകളില്‍ പദ്ധതി പ്രകാരം ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ചെന്നെ സെന്‍ട്രല്‍, തിരുച്ചിറപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ സൗകര്യം ലഭ്യമാണ്. ഇതിനു പുറമെ താല്‍ക്കാലിക സ്റ്റാളുകളും തിരക്കുള്ള സ്റ്റേഷനുകളില്‍ തയ്യാറാക്കിയിരുന്നു. പദ്ധതി വന്‍ ഹിറ്റായതോടെയാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. നിലവില്‍ പദ്ധതി പ്രകാരം പൂരിയും കറിയുമാണ് വിതരണം ചെയ്യുന്നത്.

 

Comments