Thursday , June 26 2025, 7:14 pm

ഏറ്റവും പുതിയ Sony WF-C710N ഇയര്‍ഫോണ്‍ വിപണിയില്‍

സോണി WF-C710N ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ (ടിഡബ്ല്യൂഎസ്) ഇയര്‍ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സൗകര്യത്തോടു കൂടിയ ഇയര്‍ഫോണുകളാണിവ. 30 മണിക്കൂര്‍ നേരം സോണി WFC-710N-ന് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം. ആംബിയന്റ് സൗണ്ട്, അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള നോയ്സ്-കാന്‍സിലിംഗ് സവിശേഷതകളോടെയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. മുമ്പത്തെ സോണി WFC700N ന് സമാനമായ രൂപകല്‍പ്പനയോടെയാണ് ഹെഡ്സെറ്റുകള്‍ വരുന്നത്.

ഇയര്‍ബഡുകളും ചാര്‍ജിങ് കേസുകളും സോണിയുടെ പതിവ് സുതാര്യ രൂപകല്‍പനയില്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവല്‍ കണക്ടിവിറ്റി, ഇന്‍ ഇയര്‍ ഡിറ്റക്ഷന്‍ സംവിധാനം എന്നിവയും ഇവയുടെ സവിശേഷതകളാണ്. കേയ്സില്ലാതെ, ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ അവ നിലനില്‍ക്കും.

സിലിണ്ടര്‍ സ്റ്റോറേജ്, ചാര്‍ജിംഗ് കേസില്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഉണ്ട്, അതിന്റെ ഭാരം ഏകദേശം 38 ഗ്രാം ആണ്, അതേസമയം ഓരോ ഇയര്‍ബഡിനും ഏകദേശം 5.2 ഗ്രാം ഭാരമുണ്ട്. സോണി WFC-710N ന്റെ വില യുകെയില്‍ GBP 120 (ഏകദേശം 11,100 രൂപ) ആണ്. അതേസമയം തിരഞ്ഞെടുത്ത യൂറോപ്യന്‍ വിപണികളില്‍ ഇവയുടെ വില EUR 100 (ഏകദേശം 9,300 രൂപ) ആണെന്നാണ് റിപ്പോര്‍ട്ട്.

Comments