Saturday , October 4 2025, 4:49 am

വന്ദേഭാരതില്‍ ഇനി സ്ലീപര്‍ കോച്ചുകളും; ദീപാവലിക്ക് സര്‍വീസ് തുടങ്ങിയേക്കും

കോഴിക്കോട്: സ്ലീപര്‍ സൗകര്യങ്ങളുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ചെന്നൈ, റായ്ബറേലി കോച്ച് ഫാക്ടറികളില്‍ നിര്‍മിക്കുന്ന ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും പരിശോധനകളും കഴിഞ്ഞിട്ടുണ്ട്. ട്രെയിനുകളുടെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ദീപാവലിക്ക് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടിക്കുമെന്നാണ് സൂചന. ഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ സര്‍വീസ് നടത്തുക. രാജ്യത്ത് 136 ചെയര്‍കാര്‍ വന്ദേഭാരത് ട്രെയിനുകളാണ് നിലവിലുള്ളത്.

കേരളത്തില്‍ മംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ അടുത്തവര്‍ഷത്തോടെ സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിവരുന്നു.

Comments