കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിന് സമീപം ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ചു തകര്‍ന്നുള്ള അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ വള്ളത്തിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടലില്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. രജിത്ത് (40), രാജീവ് (44), ഷണ്‍മുഖന്‍ (46), സുജിത്ത് (42), അഖില്‍ (24), അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments
DeToor reflective wanderings…