.
എസ് എഫ് ഐ ക്കാർക്ക് പിന്നെയും പണിയായി. സിസ തോമസ് ഇന്ന് കേരള സർവകലാശാലയിലെത്തും . വൈസ് ചാൻസ് ലറുടെ ചുമതല താത്ക്കാലികമായി ഏറ്റെടുക്കും. സ്ഥിരം വി സി മോഹൻ കുന്നുമ്മൽ റഷ്യ സന്ദർശനത്തിലാണ്. ഗവർണറാണ് താത്ക്കാലിക നിയമനം നടത്തിയത് . സർക്കാരിനോട് കൂടിയാലോചിച്ചിട്ടില്ല . ഭരണഘടന കുന്തവും കുടചക്രവുമാണെന്നൊക്കെ പറഞ്ഞ സി.പി എം നേതാവിന് ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മനസിലായി വരുന്നുണ്ടാവും . ഗവർണർ സർവതന്ത്ര സ്വതന്ത്ര സമാന്തരഭരണസംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ . പക്ഷെ തല്ല് മാലയുമായി എത്തുമെന്ന് എസ്.എഫ് ഐക്കാർ വിളംബരം ഇറക്കിയിട്ടുണ്ട്. ഒരു സംരക്ഷണവും വേണ്ടെന്ന് സിസയും കടുപ്പിച്ചിരക്കയാണ്. കഴിഞ്ഞ വട്ടം ഗവർണർ പറഞ്ഞത് കേട്ട് സർക്കാരിനെ വിറപ്പിച്ച ഡോക്ടർ പറഞ്ഞിടത്ത് ഉറച്ചു നിൽക്കും ഇതിനാണ് കേരള മോഡൽ ഇൻക്ളുസീവ് എജ്യുക്കേഷൻ എന്ന് പറയുന്നത്. ഗവർണറും വി.സിയും സർക്കാരും വിദ്യാർത്ഥിസംഘടനയും ഒത്തുപിടിച്ച് കാമ്പസുകൾ അടിപിടി കേന്ദ്രങ്ങളാക്കുന്ന വിദ്യാഭ്യാസ മോഡൽ .

പിന്നെയും സിസ തോമസ്
Comments