Saturday , October 4 2025, 6:55 am

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ചുമതലയേറ്റു; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: രാജ്യത്തിന്് മാതൃകയായി സംസ്ഥാനത്ത് രൂപംകൊടുത്ത വയോജന കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റു. മുന്‍ രാജ്യസഭാംഗം കെ.സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ചുമതലയേറ്റത്. അമരവിള രാമകൃഷ്ണന്‍, ഇ.എം രാധ, കെ.എന്‍.കെ നമ്പൂതിരി, പ്രൊഫ.ലോപസ് മാത്യു എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. വയോജനക്ഷേമ രംഗത്ത് നാഴികക്കല്ലാകുന്ന ചുവടുവയ്പ്പാണ് കമ്മീഷന്റെ രൂപീകരണം. വയോജനങ്ങളുടെ പുനരധിവാസവും അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായാണ് കമ്മീഷന്‍ രൂപീകരിച്ചത്.

സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് അമരവിള രാധാകൃഷ്ണന്‍. വനിത കമ്മീഷന്‍ മുന്‍ അംഗമാണ് ഇ.എം രാധ. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംങ് പ്രസിഡന്റും ഗ്രന്ഥകാരനുമാണ് കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി. മുന്‍ കോളജ് അധ്യാപകനും കോട്ടയം ജില്ല പഞ്ചായത്ത് അംഗവും കുസാറ്റ്- എംജി സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു പ്രൊഫ. ലോപസ്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കമ്മീഷന് അധികാരമുണ്ടാകും.

Comments