തിരുവനന്തപുരം : ഡല്‍ഹിയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, ഫ്‌ളൈയിങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സിസിടിവികള്‍ നൂറു ശതമാനം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഉറപ്പാക്കണം. എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. യാത്രികരുടെയും ചരക്കുനീക്കത്തിന്റെയും പരിശോധന കര്‍ശനമാക്കണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ് രണ്ടാംഘട്ട പരിശോധന നിര്‍ബന്ധമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനയ്ക്കു വിധേയമാക്കണം.
വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ, 3 ദിവസത്തേക്ക് അടിയന്തര ജാഗ്രത…
DeToor reflective wanderings…