Thursday , July 31 2025, 2:14 am

മെലിഞ്ഞവളെന്ന് പരിഹാസം; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

സമൂഹമാധ്യമങ്ങില്‍ തന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി നടി സാമന്ത. മെലിഞ്ഞവളെന്ന് വിളിക്കുന്നവര്‍ക്ക് താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കാന്‍ ആകുമോയെന്നാണ് സാമന്തയുടെ ചോദ്യം. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ടാണ് സാമന്തയുടെ പ്രതികരണം. നിങ്ങള്‍ക്ക് ഇതില്‍ മൂന്നെണ്ണമെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍, എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Comments