Tuesday , March 3 2026, 2:20 pm

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമീഷണർ എൻ.​വാസുവിന്റെ ജാമ്യഹരജി തള്ളി സുപ്രീംകോതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി ചോദിച്ചു. കോടതി മുമ്പാകെ ജാമ്യഹരജി എത്തിയപ്പോൾ തന്നെ ഇത് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്ത്.

ആദ്യം ഹരജി പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് കോടതി തന്നെ തള്ളുകയായിരുന്നു. ജാമ്യത്തിനായി കീഴ്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു എൻ.വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വാദമുഖങ്ങളൊന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് മുഖവിലക്കെടുത്തില്ല.

Comments