Saturday , October 4 2025, 5:08 am

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തം; എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലും എംഎല്‍എ ആയി തുടരാന്‍ അനുവദിക്കരുതെന്നും മാതൃകാപരമായ ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നിയമസഭ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീഷനും നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്.

രാഹുലിന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി നേതൃത്വം തേടിയിട്ടുണ്ട്. രാജിക്കു രാഹുല്‍ വിസമ്മതിച്ചാല്‍ പുറത്താക്കല്‍ അടക്കമുള്ള കടുത്ത അച്ചടക്ക നടപടിയും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments