ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലിയുടെ ഓപ്പണിങ് കലക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. ആഗോളതലത്തില്‍ 151 കോടി രൂപയാണ് ഓപ്പണിങ് കലക്ഷന്‍ മാത്രമായി ചിത്രം നേടിയത്. കോളിവുഡിലെ റെക്കോഡ് തുകയാണ് ഇത്. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോ നേടിയ 148 കോടി രൂപയായിരുന്നു തമിഴ്‌നാട്ടിലെ ഇതുവരെയുള്ള റെക്കോര്‍ഡ് ഓപ്പണിങ് കലക്ഷന്‍.
ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് കളക്ഷന്‍ കൂലി നേടിയെന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 75 കോടി നേടിയെന്നും സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 26.6 കോടിയും യുകെയില്‍ നിന്ന് 1.47 കോടി രൂപയും ചിത്രം നേടി എന്ന് നിര്‍മാതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തമിഴിന് പുറമെ മറ്റ് ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ കൂടി ഒത്തുചേര്‍ന്നതോടെ കൂലി രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.