Tuesday , March 3 2026, 9:30 am

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാൽസംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി.പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചിരുന്നു. പരാതിക്കാരിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാൻ ആയിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുൽ. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബ ഞ്ചാണ് ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക.

        രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാ ങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളി ആണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും എന്നാണ് സത്യവാങ്മൂലത്തിൽ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. എസ് ഐ ടി രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യ അപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

Comments