തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കം. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെ മൂന്നു ഘട്ടങ്ങളിലായി 10 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ ഇന്ന് പിരിയും. ചൊവ്വാഴ്ച മുതലാണ് സഭയില്‍ ഭരണപരമായ കാര്യങ്ങളിലടക്കം ചര്‍ച്ചയുണ്ടാവുക.
അതേസമയം അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ല അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. സി.പി.എമ്മില്‍ നിന്നും പുറത്തു പോയതിനു ശേഷം പി.വി അന്‍വറിന് നല്‍കിയ സീറ്റാണ് രാഹുലിന് നല്‍കിയത്. രാഹുലിനെതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments