കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് ബസ് പൂര്‍ണമായി കത്തി നശിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സന എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ യാത്രക്കാരെ മാറ്റിയിരുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പോലീസും അഗ്നിരക്ഷാ സംഘവും അറിയിച്ചു.
നാട്ടുകാരും അഗ്‌നിരക്ഷാ സേനാ അംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. അതേസമയം ബസ്സ് കത്തിയതില്‍ ദുരൂഹത ആരോപിച്ച് ബസ് ഉടമ യൂനുസ് അലി രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ കൂടി ചിലര്‍ ബസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് യൂനുസ് പറഞ്ഞു. മനപ്പൂര്‍വ്വം ആരോ ബസ് കത്തിച്ചു എന്ന രീതിയിലാണ് ഉടമയുടെ പ്രതികരണം. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഉടമ ആവശ്യപ്പെട്ടു.