ന്യൂഡൽഹി : തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിർമ്മിച്ച പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹരജി. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹരജിക്കാരി. ഹരജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
രാഷ്ട്രീയ പാർട്ടികളെ തൊഴിലിടമായി കാണാനാകില്ലെന്ന് നേരത്തേ കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെ ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ യോഗ മായ നൽകിയ റിട്ട് ഹരജിയിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ആയിരുന്നു അന്ന് കോടതിയുടെ നിർദ്ദേശം
Comments