മൂന്നാം വട്ടം ജയിച്ചെത്തിയാൽ ഇടതുമുന്നണിയെ നയിക്കേണ്ടത് കെ.കെ ശൈലജയെന്ന് രാഷ്ട്രീയ സർവെ ഫലം .സർവെയിൽ പങ്കെടുത്ത 24.2 ശതമാനം ശൈലജയെ തിരഞ്ഞെടുത്തു. പിണറായി വിജയന് 17.5 ശതമാനത്തിൻ്റെ പിന്തുണ . യു ഡി എഫാണെ ങ്കിൽ ശശി തരൂർ മുഖ്യമന്ത്രിയാവണമെന്ന് താത്പര്യപ്പെടുന്നവർ 28.3 ശതമാനം. പക്ഷെ യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് 27.1 ശതമാനം പേരും. അതിശക്തമായ ഭരണ വിരുദ്ധ വികാരം അടിയൊഴുക്കായുണ്ടെന്ന് സർവെ പറയുന്നു. 47.9 ശതമാനം ഭരണവിരുദ്ധരാണ്. വനിതകളിലാണ് എതിർപ്പ് കൂടുതൽ . 43 ശതമാനവും സർക്കാരിനെതിരെ നിലപാടെടുത്തു. . വിശ്വാസ്യതയുടെ കാര്യത്തിലും എൽ ഡി എഫ് ഏറെ പിന്നിൽ, 27.8 ശതമാനമാണ് പിന്തുണയ്ക്കുന്നത്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് 38.9 ശതമാനം . മുംബൈ ആസ്ഥാനമായ വോട്ട് വൈബ് ആണ് സർവെ നടത്തിയ ഏജൻസി . ബംഗാളിലും ആസ്സാമിലും ഇതേ ഏജൻസി രാഷ്ട്രീയ സർവെകൾ നടത്തിയിരുന്നു .
.