Thursday , June 26 2025, 6:51 pm

മൂന്ന് മലയാള പടങ്ങൾ ഈയാഴ്ച ഒടിടിയിലേക്ക്

നുസ്വരാജ് സംവിധാനം ചെയ്ത പടക്കളം ഹോട്ട് സ്റ്റാറിൽ . തിയേറ്ററിലെത്തി ഒരു മാസം കഴിഞ്ഞാണ് ഒടിട്ടി പ്രദർശനം . സുരാജ് വെഞ്ഞാറമൂട് നായകൻ.
ഒടിടിയിലും ആഘോഷിക്കാൻ ആലപ്പുഴ ജിംഖാന ഈ മാസം 13 ന് സോണി ലിവിലെത്തും. കഴിഞ്ഞ വിഷുവിനായിരുന്നു തിയേറ്റർ റിലീസ് .ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പടം.
അരുൺ വെൺപാലയുടെ കർണിക മനോരമ മാക്സിൽ കാണാം. പുതുമുഖങ്ങളാണ് ഏറെയും.
തിയേറ്ററിൽ പൊളിഞ്ഞ കമൽ ഹാസ്സൻ്റെ തഗ് ലൈഫ് ഒടിടി റിലീസ് നേരത്തെ ആയേക്കും . രണ്ട് മാസം കഴിഞ്ഞ് ഒടിടി യിലെന്നായിരുന്നു നെറ്റ്ഫ്ളിക്സിലുണ്ടായ ആദ്യ ധാരണ. എന്നാൽ ഒരു മാസം പൂർത്തിയായാൽ സ്ട്രീമിങെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ജൂൺ അഞ്ചിനാണ് പടം റിലീസായത്.

Comments