Friday , August 1 2025, 5:40 am

കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും.

അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments