കൊച്ചി: ജയിലിലെ തടവുകാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും പരോള്‍ അപേക്ഷ നല്‍കാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഹൈകോടതിയിലെ കേസ് മാനേജിങ് സംവിധാനവും ജയില്‍ വകുപ്പിന്റെ ടെക്‌നിക്കല്‍ സെല്ലും സഹകരിച്ചാണ് സംസ്ഥാനത്തെ 57 ജയിലുകളിലും സംവിധാനം നിലവില്‍ വന്നത്. ഇതിന്റെ പ്രവര്‍ത്തനം ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ജയിലുകളില്‍ കൊണ്ടുവരുന്നത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് ജയിലിലും ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയത്.
Comments
DeToor reflective wanderings…