Saturday , October 4 2025, 4:51 am

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47കാരനായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇതോടെ മെഡിക്കല്‍ കോളജില്‍ 5 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മലപ്പുറം ചേളാരി സ്വദേശിയായ 11 കാരിയും കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനുമാണ് ചികിത്സയിലുള്ള കുട്ടികള്‍.

കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ യുവാവാണ് അസുഖബാധിതനായ മറ്റൊരാള്‍. ഇയാളുടെ ആരോഗ്യസ്ഥിതിയും മോശമായി തുടരുകയാണ്.

Comments