കല്‍പ്പറ്റ: കടന്നല്‍ കുത്തേറ്റ് വയനാട്ടില്‍ വയോധികന് ദാരുണാന്ത്യം. തരിയോട് എട്ടാം മൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ജോയിക്ക് കുത്തേറ്റത്. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂടിളകി ജോയിയെ ആക്രമിക്കുകയായിരുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
Comments